ഡിസംബറില്‍ 17 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?; പട്ടിക ഇങ്ങനെ

Dec 4, 2024

seena

ന്യൂഡല്‍ഹി: ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 17 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ക്രിസ്മസും അടക്കം എട്ടുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. ഡിസംബര്‍ 1 ഞായറാഴ്ച കടന്നുപോയി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് നവംബര്‍ മാസത്തില്‍ മൊത്തം 17 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഡിസംബര്‍ 1: ഞായറാഴ്ച

ഡിസംബര്‍ 3: ഗോവയില്‍ അവധി ( Feast of St. Francis Xavier)

ഡിസംബര്‍ 8: ഞായറാഴ്ച

ഡിസംബര്‍ 12: മേഘാലയയില്‍ അവധി ( Pa-Togan Nengminja Sangma)

ഡിസംബര്‍ 14: രണ്ടാം ശനിയാഴ്ച

ഡിസംബര്‍ 15: ഞായറാഴ്ച

ഡിസംബര്‍ 18: മേഘാലയയില്‍ അവധി (Death Anniversary of U SoSo Tham)

ഡിസംബര്‍ 19: ഗോവയില്‍ അവധി ( Goa Liberation Day )

ഡിസംബര്‍ 22: ഞായറാഴ്ച

ഡിസംബര്‍ 24: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ്)

ഡിസംബര്‍ 25: ഇന്ത്യ മുഴുവന്‍ അവധി ( ക്രിസ്മസ്)

ഡിസംബര്‍ 26: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ് ആഘോഷം)

ഡിസംബര്‍ 27: നാഗാലാന്‍ഡില്‍ അവധി ( ക്രിസ്മസ് ആഘോഷം)

ഡിസംബര്‍ 28: നാലാം ശനിയാഴ്ച

ഡിസംബര്‍ 29: ഞായറാഴ്ച

ഡിസംബര്‍ 30: മേഘാലയയില്‍ അവധി (U Kiang Nangbah )

cake tower new
LATEST NEWS
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച ഇന്ന്; വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ ഒഴുകിയെത്തും

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച ഇന്ന്; വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ ഒഴുകിയെത്തും

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന്‍ കടന്നുപോകുന്ന അപൂര്‍വ...

പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ‍്യക്തമാക്കി സർക്കാർ

പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ‍്യക്തമാക്കി സർക്കാർ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ്...