പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച ഇന്ന്; വിഷുവം ദര്‍ശിക്കാന്‍ ഭക്തര്‍ ഒഴുകിയെത്തും

Sep 23, 2026

seena

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന്‍ കടന്നുപോകുന്ന അപൂര്‍വ പ്രതിഭാസം കാണാന്‍ ബുധനാഴ്ച ഭക്തര്‍ ഒത്തുകൂടും. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം ദൃശ്യമാകുന്ന ‘ വിഷുവം ‘ പ്രതിഭാസം ദര്‍ശിക്കാന്‍ ഭക്തര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇന്ന് (ബുധനാഴ്ച) ക്ഷേത്രത്തില്‍ എത്തുക. വൈകുന്നേരം അഞ്ചുമണി മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ തിരക്കനുഭവപ്പെടും.

പ്രകൃതിയും ക്ഷേത്രവാസ്തുവിദ്യയും ചേര്‍ന്നൊരുക്കുന്ന അതിമനോഹരമായ കാഴ്ചയ്ക്കാണ് പത്മനാഭസ്വാമി ക്ഷേത്ര പരിസരം ബുധനാഴ്ച സാക്ഷിയാകുക. രാവിലെ കിഴക്കേ പ്രവേശനകവാടത്തിലൂടെ കടന്നുവരുന്ന സൂര്യകിരണങ്ങള്‍ സ്വര്‍ണ ധ്വജസ്തംഭത്തെ പ്രകാശിപ്പിച്ച് നേരെ ശ്രീകോവിലിന്റെ മധ്യവാതിലിലേക്ക് എത്തുന്നു. വൈകുന്നേരം, ഗോപുരത്തിന് പിന്നില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍, ഓരോ നിലയിലുമുള്ള വാതിലുകളിലൂടെ സൂര്യകിരണങ്ങള്‍ പുറത്തേക്ക് തെളിഞ്ഞുവരുന്ന വിസ്മയകരമായ കാഴ്ചയ്ക്കാണ് ഭക്തര്‍ കാത്തുനില്‍ക്കുന്നത്.

എന്നാല്‍, ആകാശത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണെങ്കില്‍ ഈ അപൂര്‍വ കാഴ്ചകള്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞേക്കില്ല. അതിനാല്‍ തെളിഞ്ഞ ആകാശത്തിനായുള്ള പ്രാര്‍ഥനയിലാണ് ഭക്തര്‍. സൂര്യന്‍ മധ്യരേഖ കടന്നു പോകുന്ന ജോതി ശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തെയാണ് വിഷുവം അല്ലെങ്കില്‍ ഇക്വനോക്സ് എന്നു പറയുന്നത്. ഈ ദിവസം രാത്രിയും പകലും തുല്യമായിരിക്കും. വര്‍ഷത്തില്‍ മാര്‍ച്ച് 20നും സെപ്റ്റംബര്‍ 23നുമാണ് ഇതു സംഭവിക്കുന്നത്.

വിഷുവം ദിവസം കൃത്യമായി ഗണിച്ച്, അതിന് തക്കവണ്ണം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിര്‍മിതി പൂര്‍ത്തിയാക്കിയ ശില്പികളുടെ വൈഭവത്തെ പുകഴ്ത്താത്തവര്‍ ആരും ഉണ്ടാവില്ല. പത്മനാഭസ്വാമി ക്ഷേത്ര ഗോപുരവാതില്‍ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിര്‍മിച്ചിരിക്കുന്നതുകൊണ്ടാണ് അത്യപൂര്‍വ ദൃശ്യം ഇവിടെ മാത്രം ദൃശ്യമാകുന്നത്. മറ്റ് ദിവസങ്ങളില്‍ ഗോപുരവാതിലില്‍ നിന്ന് മാറിയാണ് സൂര്യാസ്തമയം. അടുത്ത വിഷുവം മാര്‍ച്ച് 20 നാണ്.

cake tower new
LATEST NEWS
പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ‍്യക്തമാക്കി സർക്കാർ

പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ‍്യക്തമാക്കി സർക്കാർ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ്...