അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി, യുവകലാസാഹിതി, ഇപ്റ്റ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ വിപ്ലവത്തിൻ്റെ 109 ആം വാർഷികവും ജനാധിപത്യ സംരക്ഷണ സദസും സംഘടിപ്പിച്ചു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ചരിത്രഗവേഷകൻ പ്രൊഫ:വി കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തി. മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ:ജി.ആർ അനിൽ എംഎൽഎ, അഡ്വ:ജി സുഗുണൻ, കെ.എസ് അരുൺ, അഡ്വ:എം.എ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. യുവകലാസാഹിതി ഗായകസംഘം അവതരിപ്പിച്ച ഗാനാഞ്ജലിയും അരങ്ങേറി.



















