ആലംകോട് ഗവ : വിഎച്ച്എസ് സ്കൂളും മെഡിക്കൽ കോളേജും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Sep 21, 2026

seena

ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെയും പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

നാട്ടുകാരുടെ സജീവ പങ്കാളിത്തം കൊണ്ട് ക്യാമ്പ് വളരെ ശ്രദ്ധേയമായി. പിടിഎ പ്രസിഡന്റ് ദാഹിർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് നിസാറുദ്ദീൻ, എക്സിക്യൂട്ടീവ് അംഗം മേവർക്കൽ നാസർ, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ആശ, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൾ നിഷ വി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സന്ധ്യ എസ് നായർ തുടങ്ങിയവർ നേതൃത്വം നൽകി.

cake tower new
LATEST NEWS
‘പ്രിയദര്‍ശിനി’ നൂറാം ദിനത്തിലേക്ക്; എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും നാളെ സ്ത്രീകൾക്ക് സാരി വിതരണം

‘പ്രിയദര്‍ശിനി’ നൂറാം ദിനത്തിലേക്ക്; എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും നാളെ സ്ത്രീകൾക്ക് സാരി വിതരണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും. ഇതിന്റെ...