ആറ്റിങ്ങൽ: എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ, ആറ്റിങ്ങൽ കെ. മോഹൻലാൽ രചിച്ച സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്ര പുസ്തകത്തിന്റെ മൂന്നു കോപ്പി സ്കൂൾ ഹെഡ്മിസ്ട്രസ് കവിതയ്ക്ക് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. വി. എസ് അജിത് കുമാർ സ്കൂൾ കൈമാറി.

1721 ൽ ആറ്റിങ്ങൽ നടന്ന ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്ന ആറ്റിങ്ങൽ കലാപവും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സമര പോരാട്ടങ്ങളും സമരത്തിന് നേതൃത്വം കൊടുത്ത നേതാക്കളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. ചടങ്ങിൽ ആറ്റിങ്ങൽ സതീഷ്,
എസ്. ശ്രീരംഗൻ, സ്റ്റാഫ് സെക്രട്ടറി സഹീനാ ബീവി, അദ്ധ്യാപക -അനദ്ധ്യാ പക സുഹൃത്തുക്കൾ, വിദ്യാർത്ഥിനികൾ എന്നിവർ പങ്കെടുത്തു.


















