പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഔഷധചെടി നടിലും ജില്ലാതല ഉദ്ഘാടനവും ആറ്റിങ്ങൽ ബോയ്സ് സ്കൂളിൽ നടന്നു

Jun 5, 2025

seena

പൊതുവിദ്യാഭ്യാസവകുപ്പിൻ്റെയും, സഹകരണവകുപ്പിൻ്റെയും, ആയുഷ് വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഔഷധചെടി നടിലും പരിപാലനവും ജില്ലാതല ഉദ്ഘാടനം ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ ആറ്റിങ്ങൽ എം. എൽ. എ ഒ എസ് അംബിക നിർവ്വഹിച്ചു.

സ്‌കൂൾ പി റ്റി എ പ്രസിഡൻ്റ് സന്തോഷ് എസ് ൻ്റെ അധ്യക്ഷതയിൽ നടന്ന തുടർയോഗത്തിൽ ആറ്റിങ്ങൽ മുൻസിപ്പൽ ചെയർ പേഴ്‌സൺ അഡ്വ. എസ് കുമാരി, സ്‌കൂൾ പ്രിൻസിപ്പാൾ ജവാദ് എസ്, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഹസീന എ, സ്‌കൂൾ ഹെഡ്‌മാസ്റ്റർ അനിൽകുമാർ കെ, സഹകരണ വകുപ്പിലെ അസിസ്റ്റൻ്റ് രജിസ്ട്രാർമാരായ എസ് ഷിബു, വിനോദ് വി കെ, രാജീവ് ജി വി, പദ്‌മകുമാർ കെ പി, ആറ്റിങ്ങൽ മുൻസിപ്പൽ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മുരളീധരൻ എം, സ്റ്റാഫ് സെക്രട്ടറി സുന്ദരേശൻ, സ്‌കൂൾ എക്കോ ക്ലബ് കൺവീനർ, വിജയലക്ഷ്‌മി എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS