ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി

Mar 10, 2023

seena

കൊച്ചി: ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. തദ്ദേശമന്ത്രി എം ബി രാജേഷിനൊപ്പം ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തീ പൂര്‍ണമായി അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്നു പി രാജീവ്‌ വ്യക്തമാക്കി. തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യം ആണ്. ഇപ്പോൾ തീ അണയ്ക്കുന്നതിനാണ് മുൻഗണന. നഗരത്തിലെ മാലിന്യ നീക്കം പുനസ്ഥാപിച്ചു. 40 ലോഡ് മാലിന്യം നീക്കി. ഇന്നത്തോടെ മാലിന്യ നീക്കം പഴയ നിലയിലാകും. ആറടി താഴ്ചയിൽ തീ ഉണ്ടായിരുന്നു. കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചതെന്നും മന്ത്രി വിശദീകരിച്ചു.

cake tower new
LATEST NEWS
‘ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം’; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി

‘ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം’; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി

ബിഷ്‌കെക്: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, എല്ലാ സംഘര്‍ഷങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ...

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

കാസർകോട്: ബേക്കൽ മൗവലിൽ വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്റർ ലോഡുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ...