ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Oct 9, 2024

seena

ഇടുക്കി: കൈക്കൂലി ആരോപണത്തിന് പിന്നാലെ ഇടുക്കി ഡിഎംഒയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഡോ. എല്‍ മനോജാണ് അറസ്റ്റിലായത്. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.

കൈക്കൂലി ആരോപണത്തിന് പിന്നാലെ മനോജിനെ ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്‌പെന്‍ഷന് ഡോ. എല്‍ മനോജ് സ്റ്റേ വാങ്ങിയിരുന്നു. ആരോപണത്തില്‍ വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഇന്ന് സര്‍വീസില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൈക്കൂലി പണം ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് സ്വീകരിച്ചതെന്നാണ് കണ്ടെത്തല്‍. ഇതോടെ ഡ്രൈവര്‍ രാഹുല്‍ രാജിനെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. മനോജിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.

cake tower new
LATEST NEWS
കിഴുവിലം കുഴിമൺകാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പതിനാറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

കിഴുവിലം കുഴിമൺകാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പതിനാറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

കിഴുവിലം കുഴിമൺകാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ആഗസ്റ്റ് പതിമൂന്നാം തീയതി മുതൽ ഇരുപതാം തീയതി വരെ...