347 രൂപയുടെ കുറഞ്ഞ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

Feb 17, 2025

seena

ഡല്‍ഹി: താങ്ങാവുന്ന വിലയ്ക്ക് റീച്ചാര്‍ജ് പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 54 ദിവസം കാലാവധിയുള്ള 347 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

പരിധിയില്ലാതെ സൗജന്യമായി യഥേഷ്ടം ഫോണ്‍ വിളിക്കാനുള്ള സൗകര്യം, പ്രതിദിനം രണ്ടു ജിബി വരെ അതിവേഗ ഡേറ്റ, 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാന്‍ വഴി ലഭിക്കുക. കൂടാതെ, ഉപയോക്താക്കള്‍ക്ക് BiTV-യുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും പ്രയോജനപ്പെടുത്താവുന്നതാണ്.BiTVയിലൂടെ 450-ലധികം ലൈവ് ടിവി ചാനലുകളും OTT ആപ്ലിക്കേഷനുകളും ആസ്വദിക്കാന്‍ സാധിക്കും. പൊതുമേഖലാ ടെലികോം കമ്പനിയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 6,000 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലുടനീളം ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും നെറ്റ് വര്‍ക്കുകള്‍ നവീകരിക്കാന്‍ സഹായിക്കാനായാണ് കേന്ദ്ര മന്ത്രിസഭ ഈ അധിക ധനസഹായം അനുവദിച്ചത്.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...

പുരപ്പുറത്ത് സോളാര്‍ വെച്ചിട്ടുണ്ട്, വൈദ്യുതി ഉത്പാദനമില്ല; ഉപയോക്താക്കള്‍ക്കു തിരിച്ചടി

പുരപ്പുറത്ത് സോളാര്‍ വെച്ചിട്ടുണ്ട്, വൈദ്യുതി ഉത്പാദനമില്ല; ഉപയോക്താക്കള്‍ക്കു തിരിച്ചടി

കൊച്ചി: സംസ്ഥാനം അതി തീവ്രമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോള്‍ സോളാറിലേക്കു മാറാന്‍...

ഭാര്യയുടെ തല വെട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഭാര്യയുടെ തല വെട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയുടെ തലയറുത്തുമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ അസം സ്വദേശി പൊലീസ്...