നെറ്റ്‌വർക്ക് ഇല്ലെങ്കിലും കുഴപ്പമില്ല, കോള്‍ ചെയ്യാം; വോയ്സ് ഓവര്‍ വൈഫൈ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

Oct 6, 2025

ഡല്‍ഹി: ഉപയോക്തക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. നെറ്റ്‌വർക്ക് ഇല്ലെങ്കിലും വോയ്സ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന വോയ്സ് ഓവര്‍ വൈ-ഫൈ സേവനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. സെല്ലുലാര്‍ നെറ്റ്വര്‍ക്കിന് പകരം വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചര്‍. സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവര്‍ നേരത്തെ ഈ സേവനം അവതരിപ്പിച്ചിരുന്നു.

ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4 ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കുകയാണ്. ഇന്ത്യയിലുടനീളം 1 ലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചുകൊണ്ട് 4 ജി സേവനങ്ങള്‍ വികസിപ്പിച്ചിരുന്നു. ബിഎസ്എന്‍എല്ലിന്റെ 25-ാം വാര്‍ഷികാഘോഷത്തിലെ മറ്റൊരു നാഴികക്കല്ലാണ് വോയ്ഫൈ സേവനം. ഒക്ടോബര്‍ 2 ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) സെക്രട്ടറി നീരജ് മിത്തലാണ് ഈ സേവനം അവതരിപ്പിച്ചത്. ബിഎസ്എന്‍എല്ലിന്റെ ഡിജിറ്റല്‍ വികാസത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ പ്രഖ്യാപനങ്ങള്‍.

നിലവില്‍, സൗത്ത്, വെസ്റ്റ് സോണ്‍ സര്‍ക്കിളുകളില്‍ വോയ്‌സ് ഓവര്‍ വൈ-ഫൈ VoWiFi സേവനം ലഭ്യമാണ്, ഉടന്‍ മറ്റ് പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടില്‍ ഇസിം അവതരിപ്പിച്ചതിന് ശേഷം കമ്പനി മുംബൈയിലും 4ജി, ഇസിം സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

cake tower new
LATEST NEWS