അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് നിര്‍മല സീതാരാമൻ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. ഇടക്കാല ബജറ്റായതിനാൽ വിശദമായ ബജറ്റ് അവതരണമായിരുന്നില്ല ഇത്തവണത്തേത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനങ്ങൾ കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി കൂടെ വ്യാഖ്യാനിക്കപ്പെടും.
*സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി. പ്രത്യക്ഷ നികുതി വരുമാനം കൂടി. 27.56 ലക്ഷം കോടിയാണ് 23-24 സാന്പത്തിക വർഷത്തെ വരുമാനം. സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി രൂപയാണ്. ജി എസ് ടി നടപടികൾ ലഘൂകരിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്ന് ധനമന്ത്രി.
*ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ധനകമ്മി ജിഡിപിയുടെ 5.8 ശതമാനം. ആത്മീയ ടൂറിസം കൂടുന്നത് പ്രാദേശികമായി ഗുണകരമാകുന്നു. ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.
*പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും. നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും. വിമാനത്താവള വികസനം തുടരും. വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും. കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും. ഇ – വാഹനരംഗ മേഖല വിപുലമാക്കും.
*ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും.
*കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും
* സമ്പത്ത് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലെന്ന് ധനമന്ത്രി
*ആയുഷ്മാന്‍ പദ്ധതി വിപുലമാക്കും, രാഷ്ട്രീയ ഗോകുല്‍ പദ്ധതി വഴി പാലുല്‍പ്പാദനം കൂട്ടും
*ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. സമുദ്ര
കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും
*പത്ത് വര്‍ഷത്തിനിടെ വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു
*ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗരോര്‍ജ്ജ പദ്ധതി
*മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി.
*സമ്പത്ത് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലെന്ന് ധനമന്ത്രി
*7 ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചു
*ഇടത്തരക്കാര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സഹായം
*പി എം ആവാസ് യോജനയില്‍ 3 കോടി വീടുകള്‍ നിര്‍മ്മിച്ചു, അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് കോടി വീടുകള്‍ നിര്‍മ്മിക്കും
*34 ലക്ഷം രൂപ പിഎം ജന്‍ ധന് അക്കൗണ്ട് വഴി എത്തി
*തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂട്ടി, 2047 ല്‍ രാജ്യത്തെ വികസിത രാജ്യമാക്കാനാണ് ശ്രമിക്കുന്നത്
*വിലക്കയറ്റം നേരിയ തോതില്‍ മാത്രമെന്ന് നിര്‍മ്മല സീതാരാമന്
ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റവതരണമാണിത്. പൊതുതെര ഞ്ഞെടുപ്പ് വരാനിരിക്കേ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെട്ടു. അമൃതകാലത്ത് ശക്തമായ അടിത്തറയിട്ടതായും വികസനപദ്ധതികള്‍ ഗ്രാമീണതലം വരെ വ്യാപിച്ചതായും ധനമന്ത്രി പറഞ്ഞു.

















