കേരള ബിൽഡിംഗ്‌ & കൺസ്ട്രക്ഷന്റെ ദക്ഷിണ മേഖലാ ഓഫീസിന്റെ ഉത്ഘാടനം നടന്നു

Jul 23, 2022

seena

ചിറയിൻകീഴ്: കേരള ബിൽഡിംഗ്‌ & കൺസ്ട്രക്ഷൻ ടൈലറിംഗ് ജനറൽ വർക്കേഴ്സ് കോൺഗ്രസ്‌ (ഐ. എൻ. റ്റി. യൂ. സി ) ദക്ഷിണ മേഖലാ ഓഫീസിന്റെ ഉത്ഘാടന കർമ്മം ചിറയിൻകീഴ് ഓഫീസിന് സമീപമുള്ള കെട്ടിടത്തിൽ ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ നിർവഹിച്ചു. തൊഴിലാളികൾ വിവിധ ക്ഷേമനിധികളിൽ നിക്ഷേപിച്ചിരിക്കുന്ന പതിനായിരക്കണക്കിന് കോടികൾ സർക്കാരിന്റെ ആവശ്യങ്ങൾ എന്ന് പറഞ്ഞു കടമെടുത്തു ചിലവഴിക്കുന്ന ഏർപ്പാട് തൊഴിലാളികളുടെ ആനുകൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കമ്പ്യൂട്ടറൈസേഷൻ ഉൾപ്പടെ ഉള്ള സംവിധാനങ്ങൾ കൊണ്ടു വരുമെന്നുള്ള യൂണിയൻ ഭാരവാഹികളുടെ ഉറപ്പിൽ സന്തോഷവും രേഖപ്പെടുത്തി.

ചടങ്ങിൽ ഐ. എൻ. റ്റി. യൂ. സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ വടക്കേവിള ശശി, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മധു, സംസ്ഥാന ട്രഷറർ കൂട്ടിനേഴത്തു വിജയൻ, ആറ്റിങ്ങൽ സുരേഷ്, ജില്ലാ പ്രസിഡന്റ്‌ രഘുനാഥൻ, ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ കരകുളം സൂചീന്ദ്രൻ, അജിത് രാജ്, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, ഡി. ഉഷ, അനിത അഴൂർ, ഒ. ശ്രീദേവി എന്നിവർ പങ്കെടുത്തു. ഓഫീസ് ഉത്ഘാടനത്തിന് മുന്നോടിയായി പത്മശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ -വിദ്യാഭ്യാസ -തൊഴിലാളി മേഖലയിലെ വിവിധ വ്യക്തിത്വങ്ങളെ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ബി. ആർ. എം ഷഫീർ മോമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വക്കം സുധ അദ്ധ്യക്ഷത വഹിച്ചു.

cake tower new
LATEST NEWS
‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ...