തീപ്പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.
മുതുവിള ഇടത്തട്ട് സ്വദേശിനി സുമയാണ് (37) മരിച്ചത്. ഇന്നലെയാണ് സംഭവം. അകത്ത് നിന്നും അടച്ച മുറിക്കുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.ആത്മഹത്യയാണ് മരണകാരണം എന്നാണ് പൊലിസ് നൽകുന്ന വിവരം.പാങ്ങോട് പോലീസും ഫയർഫോഴ്സും എത്തിയാണ് യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോളിയോ ബാധയെ തുടർന്ന് കൈക്കും കാലിനും സ്വാധീനം കുറഞ്ഞ് അവശതയിലായിരുന്ന യുവതി അതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.
ആദ്യമായി ‘കിരീട മധുരം നുണഞ്ഞ്’ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ട്രെന്റ് റോക്കറ്റ്സ്!
ലണ്ടൻ: ഇംഗ്ലണ്ടിൽ അരങ്ങേറിയ ദി ഹണ്ട്രഡ് ആറാം സീസണിൽ പുരുഷ വിഭാഗത്തിൽ മാഞ്ചസ്റ്റർ സൂപ്പർ...
















