സൈനിക ബസ് നദിയിലേക്ക് മറിഞ്ഞു; ആറു ജവാന്മാര്‍ മരിച്ചു

Aug 16, 2022

seena

ജമ്മു കശ്മീരിലെ പഹല്‍ഹാമില്‍ സൈനിക ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു ജവാന്‍മാര്‍ മരിച്ചു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സേനാംഗങ്ങളാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ കശ്മീരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനിക ബസില്‍ 37 ഐടിബിപി ജവാന്മാരും രണ്ട് ജമ്മുകശ്മീര്‍ പൊലീസ് സേനാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ചന്ദന്‍വാരിയില്‍ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അമര്‍നാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനം 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...