തിരുവനന്തപുരം: നവംബർ 3 മുതൽ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സ് സർവ്വീസ് നിർത്തിവച്ച് ബസ്സുടമകൾ പണിമുടക്കുന്നു. വനിതകൾക്ക് സൗജന്യ യാത്ര നൽകുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവ്വീസ് തങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നു തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അനിശ്ചിതകാലത്തേയ്ക്കാണ് സമര പ്രഖ്യാപനം.






















