തർബിയ ക്യാമ്പ് ‘അന്നൗറ – 24’ നാളെ നടക്കും

Nov 9, 2024

seena

തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് വിമൺ ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും വിസ്‌ഡം ഗേൾസ് ജില്ലാ കമ്മിറ്റിയും സംയുക്തമായി ടീനേജ് പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന തർബിയ ക്യാമ്പ് ‘അന്നൗറ – 24’ ഞായറാഴ്ച നടക്കും. നവംബർ 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ മണക്കാട് വലിയ പള്ളി കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗവും ലഹരിയുടെയും മറ്റു തിന്മകളുടെയും സ്വാധീനവും ആൺമക്കളിലേതു പോലെ തന്നെ പെൺമക്കളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. റീൽസും ഷോർട്ട്സും ഹരമായി മാറിയിരിക്കുന്നു. ക്യാമ്പസുകളിൽ നിന്ന് പിടികൂടിയ നവലിബറൽ ചിന്താഗതികൾ ധാർമിക ബോധത്തിൽ നിന്നും സാംസ്കാരിക പാരമ്പര്യത്തിൽ നിന്നും അവരറിയാതെ അവരെ അകറ്റി കൊണ്ടിരിക്കുന്നു.

തിന്മകളുടെ കുത്തൊഴുക്കിൽ നമ്മുടെ മക്കൾ അകപ്പെടാതിരിക്കാൻ അവർക്ക് ആവശ്യമായ ബോധവത്കരണം നാം നൽകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. എല്ലാ വർഷവും നടത്തി വരാറുള്ള ക്യാമ്പിന്റെ നാലാം പതിപ്പാണിത്.

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്‌ നസീർ വള്ളക്കടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് അധ്യക്ഷനാകും. പ്രഗൽഭ മന:ശാസ്ത്ര വിദഗ്ധനും ഫാറൂഖ് ട്രെയ്നിംഗ് കോളേജ് പ്രൊഫസറുമായ ഡോ.ജൗഹർ മുനവ്വർ, മോട്ടിവേറ്ററും കരിയർ ഗൈഡൻസ് ഫാക്കൽറ്റിയുമായ മുഹമ്മദ് ഐക്കൺ ലക്ഷദ്വീപ്, മുനവ്വർ സ്വലാഹി, നസീമ ടീച്ചർ വാടാനപ്പള്ളി, വിസ്‌ഡം വിമൺ ജില്ലാ സെക്രട്ടറി ഷമീല ടീച്ചർ, വിസ്‌ഡം ഗേൾസ് ജില്ലാ സെക്രട്ടറി നേഹ ഫാത്തിമ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.

cake tower new
LATEST NEWS