21 കിലോ കഞ്ചാവ് എലി തിന്നു; പ്രതികളെ വെറുതെ വിട്ട് കോടതി

Jul 5, 2023

ചെന്നൈ: തെളിവായിരുന്ന കഞ്ചാവ് മുഴുവൻ എലി തിന്നതിനെ തുടർന്ന് കേസിൽ പ്രതികളായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിട്ടു. സ്പെഷ്യൽ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കോടതിയാണ് ചൊവ്വാഴ്‍ച തെളിവിന്റെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടത്. 2020ലാണ് 22 കിലോ കഞ്ചാവുമായി രാജഗോപാൽ, നാഗേശ്വര റാവു എന്നിവരെ ചെന്നൈയിൽ മറീന പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. പ്രതികളിൽ നിന്നും പിടിച്ചെടുത്ത 50 ​ഗ്രാം കഞ്ചാവ് പൊലീസ് കോടതിയിൽ തെളിവായി സമർപ്പിച്ചു. 50 ​ഗ്രാം ഫോറൻസിക് പരിശോധനകൾക്കായി അയച്ചതായും കോടതിയെ അറിയിച്ചു. എന്നാൽ ബാക്കി 21.9 കിലോ കഞ്ചാവ് എവിടെ എന്ന് കോടതി തിരക്കി. അത് എലി തിന്നു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ചാർജ്ജ് ഷീറ്റിൽ പൊലീസ് പറഞ്ഞ കഞ്ചാവ് തെളിവായി സമർപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന കഞ്ചാവ് ആദ്യമായല്ല എലി തിന്നു തീർക്കുന്നത്. യുപിയിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. അന്ന് വിവിധ കേസികളിൽ പിടിച്ചെടുത്ത 581 കിലോ കഞ്ചാവാണ് എലി തിന്നു എന്ന് പൊലീസ് കോടതിയെ അറിയിച്ചത്.

cake tower new
LATEST NEWS
കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴാഴ്ച...

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

തൃശൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണം...

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവരുടെ അസ്ഥികൂടവും...