കൊച്ചി: എറണാകുളത്ത് 30 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാള് മൂര്ഷിദാബാദ് സ്വദേശി അബ്ദുള് ഹായ് മൊല്ല പിടിയിലായി. ഇയാളില് നിന്നും പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില് 50 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അധികൃതര് പറഞ്ഞു.
ഒഡീഷയില് നിന്നും വന്തോതില് കഞ്ചാവ് കേരളത്തിലെത്തിച്ച്, മലയാളികള് അടക്കമുള്ള സംസ്ഥാനത്തെ ചെറുകിട കഞ്ചാവ് വില്പ്പന റാക്കറ്റിന് നല്കിയിരുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. കുറച്ചുകാലമായി ഇയാള് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞരാത്രി ഒഡീഷയില് നിന്നും വന്തോതില് കഞ്ചാവുമായി എത്തിയപ്പോള്, റെയില്വേ സ്റ്റേഷന് പരിസരത്തു നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാര്ക്കോട്ടിക് എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇയാളെ പിടികൂടുന്നത്.


















