അർധരാത്രിയിൽ കാറിന് തീപിടിച്ചു; ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

Jan 13, 2024

കോഴിക്കോട്: തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നാലെ ഇയാൾ പൊലീസിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. പുന്നക്കൽ സ്വദേശി അ​ഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവമ്പാടി പൊലീസ് കേസെടുത്തു.

അ​ഗസ്ത്യൻ ജോസഫ് ഇന്നലെ വീട്ടിൽ നിന്നു പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് വിവരം. മൃതദേഹം ഇയാളുടേത് തന്നെയാണോയെന്നു അറിയാൻ പരിശോധന ആവശ്യമാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും.

LATEST NEWS
പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നിരോധനം, ലംഘിച്ചാല്‍ 5000 രൂപ പിഴ, അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നിരോധനം, ലംഘിച്ചാല്‍ 5000 രൂപ പിഴ, അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി

പത്തനംതിട്ട: പമ്പാനദിയില്‍ തീര്‍ത്ഥാടകര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് കര്‍ശന...

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

ശബരിമല: മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളില്‍ ശബരിമലയിലെത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്....