ശബരിമല ദര്‍ശനം: നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് 24 മണിക്കൂറും

Nov 23, 2026

ശബരിമല: നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി. വെര്‍ച്വല്‍ ക്യൂ ഇല്ലാത്തെ എത്തുന്ന തീര്‍ഥാടകര്‍ സ്‌പോട്ട് ബുക്കിങിനുശേഷം വേണം സന്നിധാനത്തേക്ക് പോകാന്‍. ഇതിനായി അധാര്‍ കോപ്പി കരുതണം. നിലയ്ക്കല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്താണ് കേന്ദ്രം. ദിവസം പതിനായിരം പേര്‍ക്കാണ് സ്‌പോട്ട് ബുക്കിങ്. എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തതിന്റെ 25% മുതല്‍ 30% വരെ പേര്‍ ദര്‍ശനത്തിന് എത്തുന്നില്ല. അതിനാല്‍ വരുന്ന എല്ലാവര്‍ക്കും സ്‌പോട്ട് ബുക്കിങ് കിട്ടുന്നുണ്ട്.

കരിമല വഴിയും എരുമേലി, പുല്ലുമേട് വഴിയും കാനന പാതകളിലൂടെ വരുന്നവര്‍ വണ്ടിപ്പെരിയാര്‍ സത്രത്തില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് നടത്തണം.

LATEST NEWS
പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നിരോധനം, ലംഘിച്ചാല്‍ 5000 രൂപ പിഴ, അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നിരോധനം, ലംഘിച്ചാല്‍ 5000 രൂപ പിഴ, അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി

പത്തനംതിട്ട: പമ്പാനദിയില്‍ തീര്‍ത്ഥാടകര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് കര്‍ശന...

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

ശബരിമല: മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളില്‍ ശബരിമലയിലെത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്....