ചിറയിൻകീഴ്: ഭാരതത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസ് പെരുങ്കുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുങ്കുഴി ജംഗ്ഷനിലും, വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 10-ാം വാര്‍ഡില്‍ പെട്ട ബീഡിക്കാരി മുക്കിലും, ഗാന്ധിസ്മാരകം ജംഗ്ഷനിലും, 9-ാം വാര്‍ഡില്‍ തെറ്റിച്ചിറയിലും, 11-ാം വാര്‍ഡില്‍ കെ.കെ വനം ജംഗ്ഷനിലും, 14-ാം വാര്‍ഡില്‍ സി.ഒ നഗറിലും ദേശീയ പതാക ഉയര്‍ത്തി, ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു. മണ്ഡലം പ്രസിഡന്റ് സി.എച്ച്.സജീവ്, വി. കെ.ശശിധരന്, മാടന്‍വിള നൗഷാദ്, എ. ആര്. നിസാര്‍, എ. കെ. ശോഭനദേവന്‍,
എസ്. ജി. അനില്‍കുമാര്‍, എസ്. മധു, എം.കെ. ഷാജഹാന്, ചന്ദ്രബാബു, അനു.വി നാഥ്, അബ്ദുല്‍ റഷീദ്, ഉല്ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.



















