ഭാരതീയ വ്യാപാര വ്യവസായി സംഘം ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ധർമ്മാധിഷ്ഠിത വ്യാപാരം ന്യായാധിഷ്ഠിത ലാഭാർത്ഥം എന്ന മുദ്രാവാക്യം ഉയർത്തി ചാണക്യ ജയന്തി സമർപ്പണ ദിനം ആഘോഷിച്ചു. ഭാരതീയ വ്യാപാര വ്യവസായി സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എസ്. ശശിധരൻ നായർ അധ്യക്ഷനായി. സജിത് പ്രസാദ്, രാജേഷ് മാധവൻ, ഗോപകുമാർ, പ്രസന്നകുമാർ, കുമാർ, സുജിത്ത്, വേണുഗോപാൽ, ഗോപകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
തൂഫാൻ 2.0 യോട് അനുബന്ധിച്ച് തൂഫാൻ പ്രതിജ്ഞയും, ബാഡ്ജ് വിതരണവും നടന്നു
ഇടവ ഗ്രാമപഞ്ചായത്തിന്റെയും, അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും, ആയിരൂർ പോലീസിന്റെയും...

















