തലസ്ഥാന നഗരിയില്‍ ‘അര്‍ധരാത്രിയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം’; പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല!

Aug 3, 2026

seena

തിരുവനന്തപുരം: സ്ത്രീകളാല്‍ സ്ത്രീകള്‍ക്ക് വേണ്ടി അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യ പ്രഖാപനം നടത്താനൊരുങ്ങുകയാണ് വനിതാ ശിശുവികസന വകുപ്പ്. 14ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ 1 മണിവരെ തിരുവനന്തപുരം ഓവര്‍ബ്രിഡ്ജ് മുതല്‍ പിഎംജി വരെയുള്ള റോഡ് സ്ത്രീകള്‍ക്ക് മാത്രമായി തുറക്കും. ഗതാഗതം പൂര്‍ണമായി നിയന്ത്രിക്കുന്ന ഈ സമയത്ത് പുരുഷന്‍മാര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

സ്ത്രീകള്‍ക്ക് അര്‍ധരാത്രിയില്‍ നടക്കാനും നൃത്തം ചെയ്യാനും കളിക്കാനും പാടാനും സാധനങ്ങള്‍ വാങ്ങാനും ഭക്ഷണം കഴിക്കാനും പൊതുഇടം സ്വന്തമാക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ നിയന്ത്രണവും സുരക്ഷയും സ്റ്റാളുകളുടെ നടത്തിപ്പുമെല്ലാം സ്ത്രീകള്‍ കൈകാര്യം ചെയ്യും. ഔദ്യോഗിക ഉദ്ഘാടനമോ പ്രസംഗമോ ഉണ്ടാകില്ല. പ്രത്യേക വസ്ത്ര ശൈലിയും ക്ഷണക്കത്തും ഉണ്ടാകില്ല.

സംഗീതജ്ഞര്‍, നര്‍ത്തകര്‍, കവികള്‍, കൊമേഡിയന്‍മാര്‍, നാടക സംഘങ്ങള്‍, ട്രൂപ്പുകള്‍ തുടങ്ങിയവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പരിപാടികള്‍ അവതരിപ്പിക്കാം. സ്റ്റാള്‍ ഇടാന്‍ ആഗ്രഹിക്കുന്ന വനിതാ സംരഭകരും രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 7907112181,dirwcdkerala@gmail.com

cake tower new
LATEST NEWS
പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്

പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്

പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. നെല്ലിയാമ്പതി...

‘കുറ്റകൃത്യം ​ഗൗരവമേറിയത്’; ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 9 സിപിഎം പ്രവർത്തകർക്ക് ജാമ്യം

‘കുറ്റകൃത്യം ​ഗൗരവമേറിയത്’; ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 9 സിപിഎം പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ...