ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ അവസരം; 50 ഒഴിവുകൾ, ഫ്രഷേഴ്‌സിനും അവസരം !

Sep 24, 2026

seena

കേന്ദ്ര സർക്കാർ സ്ഥപനമായ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ (KVIC) 50 ഒഴിവുകൾ. യങ് പ്രൊഫഷണൽ, അഡ്വൈസർ, സീനിയർ കൺസൾട്ടന്റ് എന്നീ തസ്തികകളിലാണ് അവസരം. പി.ജി,എഞ്ചിനീയറിങ്,ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫ്രഷേഴ്‌സിനും അവസരമുണ്ട്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30.

ഒഴിവുകൾ
യങ് പ്രൊഫഷണൽ- 20
അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ്- 5

എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ -4

ഖാദി -3

ലീഗൽ -3

മാർക്കറ്റിങ്- 1

ഡിസൈൻ ആൻഡ് ഡ്രോയിങ് -1

സയൻസ് ആൻഡ് ടെക്നോളജി -1

പബ്ലിസിറ്റി- 2

അഡ്വൈസർ- 15

അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് -3

ഖാദി റോ മെറ്റീരിയൽസ്- 3

അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്ആർ- 2

ഖാദി -2

ലീഗൽ- 2

എസ്റ്റേറ്റ് ആൻഡ് സർവീസസ് -1

മാർക്കറ്റിങ് -1

SFURTI -1

സീനിയർ കൺസൾട്ടന്റ് -15

അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് -3

ഖാദി റോ മെറ്റീരിയൽസ്- 2

അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്ആർ- 2

ഖാദി- 2

ലീഗൽ -1

എസ്റ്റേറ്റ് ആൻഡ് സർവീസസ് -2

മാർക്കറ്റിങ് 1

SFURTI- 1

സയൻസ് ആൻഡ് ടെക്നോളജി -1

യോഗ്യത

യങ് പ്രൊഫഷണൽ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം വേണം.

അക്കൗണ്ട്സ്, എച്ച്ആർ, ടെക്സ്റ്റൈൽ, നിയമം, മാർക്കറ്റിങ്, സിവിൽ എഞ്ചിനീയറിങ്, ആർക്കിടെക്ചർ, മാസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ യോഗ്യത ആവശ്യമാണ്

അഡ്വൈസർ തസ്തികയിലേക്ക് സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ നിന്ന് വിരമിച്ചവർക്കും സ്വമേധയാ വിരമിച്ചവർക്കുമാണ് അപേക്ഷിക്കാനാകുക.

ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം വേണം.

സീനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജി അല്ലെങ്കിൽ മാനേജ്മെന്റ് ബിരുദവും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

പ്രായപരിധി

യങ് പ്രൊഫഷണലിന് 2026 ഒക്ടോബർ ഒന്നിന് 27 വയസിൽ താഴെയായിരിക്കണം.

അഡ്വൈസർ തസ്തികയിൽ 40 മുതൽ 65 വയസുവരെയാണ് പ്രായപരിധി.

സീനിയർ കൺസൾട്ടന്റിന് അപേക്ഷയുടെ അവസാന തീയതിയിൽ 39 വയസിൽ താഴെയായിരിക്കണം.

നിയമന കാലാവധി

ആദ്യ നിയമനം ഒരു വർഷത്തേക്കാണ്. പ്രകടനവും കമ്മിഷന്റെ ആവശ്യകതയും പരിഗണിച്ച് പരമാവധി രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടാം.

തിരഞ്ഞെടുപ്പ്

ഓൺലൈൻ അപേക്ഷകളുടെ പരിശോധന, യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കിയുള്ള ഷോർട്ട്‌ലിസ്റ്റിങ്, രേഖാ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അഭിമുഖത്തിന് അപേക്ഷയുടെ പ്രിന്റൗട്ടും ഒറിജിനൽ ഫോട്ടോ തിരിച്ചറിയൽ രേഖയും കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://apps.kvic.gov.in/KVIC-RECRUITMENT/

cake tower new
LATEST NEWS