ആറ്റിങ്ങലിന്റെ ചിൽഡ്രൻസ് ക്ലബ്ബിന് അറുപത് വയസ്സ്

Oct 2, 2025

seena

ആറ്റിങ്ങൽ: ഒരു നാടിന്റെ മുഖമുദ്രയായി 60 കൊല്ലം നില നിന്ന ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്ട്സ് ക്ലബ്ബിന്റെ വജ്രജൂബിലി ആഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 20 ആം വാർഡ് കൗൺസിലറുമായ എസ്സ്. സുഖിൽ അധ്യക്ഷനായ സമ്മേളനയോഗത്തിൽ പ്രശസ്ത കവിയും കേരള സാഹിത്യ ആക്കാദമി ജേതാവും മുഖ്യാതിഥി കൂടിയായ കുരീപ്പുഴ ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു.

ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ചെയർമാൻ ആർ. രാമു, വിശിഷ്ട വ്യക്തികളെ ആദരിച്ചു. കവി എം എം പുരവൂർ, നഗരസഭ വികസനകാര്യ ചെയർപേഴ്സഷൻ എസ്. ഷീജ, അറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ജിഷ്ണു, സി. ദേവരാജൻ, രതീഷ്എ നിരാല, എന്നിവർ പങ്കെടുത്ത ചടങ്ങിൽ വിശിഷ്ഠ സേവനങ്ങൾക്ക് പുരസ്കാരങ്ങൾ സ്വന്തമാക്കിയ വ്യക്തികളെ ആദരിച്ചു.

കൂടാതെ പോന്നോണ കൂപ്പൺ ഞറുക്കെടുപ്പ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു. ക്ലബ്ബ്‌ ട്രഷറര്‍ ജിജോ ജി.വി. സ്വാഗതം ആശംസിച്ചു. ക്ലബ്ബ്‌ എക്സിക്യൂട്ടീവ് അംഗം സുജിൻ നന്ദി രേഖപ്പെടുത്തി.

cake tower new
LATEST NEWS
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി. അഞ്ച് വർഷമായി തിരുവനന്തപുരം...

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ കൊല്‍ക്കൊത്തയിലുണ്ടായ ദുരന്തത്തില്‍ മരണം 19 ആയി....