അധ്യാപകര്‍ക്ക് ബാഗ് പരിശോധിക്കാനും തലമുടിവെട്ടിക്കാനും അനുമതി നല്‍കി ബാലാവകാശ കമ്മീഷന്‍

Oct 24, 2026

തിരുവനന്തപുരം: സ്‌കൂളുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാനും തലമുടി വെട്ടിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഇടപെടാനും അധ്യാപകർക്ക് അനുമതി നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ. വിദ്യാർഥികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗവും ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗവും കർശനമായി തടയണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.

മുടി നീട്ടിവളർത്തുക, സ്‌കിൻ ഫിറ്റ് പാന്റ്സ്, കമ്മൽ, മോതിരം എന്നിവ ധരിക്കാൻ അനുവദിക്കുക, ബാഗ് പരിശോധനയും ഫോൺ പിടിച്ചെടുക്കലും തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു കൂട്ടം വിദ്യാർഥികൾ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കമ്മീഷന്റെ പുതിയ തീരുമാനം. മുടിവെട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമാണെന്നും ഇതിൽ ഏകീകൃത ചട്ടം പാലിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.

കുട്ടികളുടെ അന്തസ്സിന് ക്ഷതമേൽക്കുമെന്ന കാരണത്താൽ മുൻപ് ബാഗ് പരിശോധന കമ്മീഷൻ വിലക്കിയിരുന്നു. എന്നാൽ, ലഹരി ഉപയോഗം അടക്കമുള്ള സംശയകരമായ സാഹചര്യങ്ങളിൽ അധ്യാപകർക്ക് ഇനി ബാഗ് പരിശോധന നടത്താം. അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകൾ സ്കൂൾ സമയം കഴിയുന്നത് വരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സൗകര്യമൊരുക്കണം. അച്ചടക്ക ലംഘനങ്ങളും ലഹരി ഉപയോഗവും തടയാൻ അധ്യാപകർക്ക് സാധിക്കാത്ത ഘട്ടങ്ങളിൽ നിയമനടപടികളിലേക്ക് കടക്കാമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

LATEST NEWS
‘പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

‘പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

കണ്ണൂര്‍: തനിക്കെതിരായ പാര്‍ട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം...

തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാം; പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ

തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാം; പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന്...