ന്യൂഡൽഹി ∙ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂ ഘട്ടത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവരിൽ തിരുവനന്തപുരം സ്വദേശി പി.ബി.കിരണും. 100–ാം റാങ്ക് നേടിയ കിരണും 77–ാം റാങ്ക് സ്വന്തമാക്കിയ അശുതോഷ് കുമാറും ഇന്റർവ്യൂവിൽ നേടിയത് 206 മാർക്കാണ്. കിരണിന് എഴുത്തുപരീക്ഷയിൽ 779 മാർക്കുണ്ട്. ആകെ 985.
21–ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമതെത്തിയ ദിലീപ് കെ.കൈനിക്കരയ്ക്ക് ആകെ ലഭിച്ചത് 1018 മാർക്കാണ്. എഴുത്തുപരീക്ഷയിൽ 817, ഇന്റർവ്യൂവിൽ 201. ഒന്നാം റാങ്ക് നേടിയ ശ്രുതിയെക്കാൾ മികച്ച സ്കോർ ഇന്റർവ്യൂവിൽ ദിലീപും കിരണും നേടി.
ഒന്നാം റാങ്കിന് 54.56% മാർക്ക്
സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡൽഹി സ്വദേശി ശ്രുതി ശർമയ്ക്കു ലഭിച്ചത് 54.56% മാർക്ക്. പരമാവധി 2,025 മാർക്കിൽ ശ്രുതിക്ക് 1105 കിട്ടി. എഴുത്തുപരീക്ഷയിൽ 932, ഇന്റർവ്യൂവിൽ 173.



















