ശുചീകരണ പ്രവർത്തനം നടത്തി

Jun 23, 2026

seena

പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വേങ്ങോട് ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിലായി റോഡിനിരുവശത്തും കാടുകയറിക്കിടന്ന പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കല്ലുവെട്ടി സജിത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മംഗലപുരം പഞ്ചായത്ത് മെമ്പർമാരായ ജി.ആർ. അജിത്ത് കുമാർ, മുൻ മണ്ഡലം പ്രസിഡൻ്റ് ഉദയകുമാരി, ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ ആർ.എസ്. വിനോദ് മണി, നെടുമങ്ങാട് മണ്ഡലം കെ എസ് യു മുൻ ജനറൽ സെക്രട്ടറി ആദിൽ, ബൂത്ത് പ്രസിഡൻ്റ് രവീന്ദ്രൻ നായർ, ഷിനോദ്.പി.എസ്. തുടങ്ങിയവർ സംസാരിച്ചു.

cake tower new
LATEST NEWS