അമ്പെയ്ത് ‘സ്വര്‍ണം’ വീഴ്ത്തി ഇന്ത്യയുടെ കൗമാര വിസ്മയം ‘കുംകും’! പുതു ചരിത്രം

Oct 3, 2026

seena

നഗോയ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മൊഹോദ്. വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് മെഡല്‍. അതും സുവര്‍ണ നേട്ടം! 14ാം ദിനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് സ്വര്‍ണ നേട്ടത്തടെ തുടക്കമിടാന്‍ 17കാരിക്ക് സാധിച്ചു. താരത്തിന്റെ ​ഗെയിംസിലെ രണ്ടാം സ്വർണ നേട്ടം കൂടിയാണിത്. നേരത്തെ ഇതേ ഇനത്തിൽ ടീം വിഭാ​ഗത്തിലും കുംകും സ്വർണം നേടിയിരുന്നു.

ഈയിനത്തിന്റെ വ്യക്തിഗത പോരില്‍ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് താരമെന്ന നേട്ടവുമായാണ് കുംകും കലാശപ്പോരിന് ഇറങ്ങിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ഒഹ് യെജിന്റെ കടുത്ത വെല്ലുവിളി കുംകും കൂളായി തന്നെ നേരിട്ടു. ത്രില്ലര്‍ പോരില്‍ 10-8 എന്ന സ്‌കോറിനാണ് താരം സ്വര്‍ണം എയ്തു വീഴ്ത്തിയത്.

ഒരു ഘട്ടത്തില്‍ 5-5 എന്ന നിലയില്‍ ഇരു താരങ്ങളും തുല്യ നിലയില്‍ മുന്നേറിയിരുന്നു. ഒടുവില്‍ പെര്‍ഫെക്ട് 10 അടിച്ചാണ് കുംകും ഇന്ത്യയുടെ സുവര്‍ണ രാജകുമാരിയായത്. സുവര്‍ണ നേട്ടത്തിനൊപ്പം താരം ലൊസാഞ്ചലസ് ഒളിംപിക്‌സിനു യോഗ്യതയും സ്വന്തമാക്കി.

ഗെയിംസില്‍ ഇന്ത്യയുടെ 17ാം സ്വര്‍ണമാണിത്. 17 സ്വര്‍ണം, 25 വെള്ളി, 35 വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ മൊത്തം നേട്ടം 77ല്‍ എത്തി.

cake tower new
LATEST NEWS
വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ...