ആറ്റിങ്ങൽ: ലോക ഭിന്നശേഷി ദിനത്തിനോട് അനുബന്ധിച്ച് നടക്കുന്ന ഭിന്നശേഷി വാരാചരണത്തിന്റെ സമാപന സമ്മേളനം മണനാക്ക് റോയൽ കാസ്റ്റിൽ റിസോർട്ടിൽ ആറ്റിങ്ങൽ നിയോജകമണ്ഡലം എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറ്റിങ്ങൽ ബിപിസി വിനു. എസ് സ്വാഗതം ആശംസിക്കുകയും സമഗ്ര ശിക്ഷ കേരള തിരുവന്തപുരം ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ:ബി നജീബ് മുഖ്യപ്രഭാഷണം നടത്തുകയും ജില്ലാ പ്രോജക്ട് ഓഫീസർ ബി ശ്രീകുമാരൻ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.
ജി.വി എച്ച്എസ്എസ് ഞെക്കാട് സ്കൂളിലെ പ്രഥമ അധ്യാപകൻ സന്തോഷ് നാരായണൻ ആശംസകൾ അറിയിക്കുകയും ട്രെയിനർ ആയ ബീനു.വി. നാഥ് നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് കേരളത്തിന്റെ തനത് കലാപരിപാടികൾ കൂട്ടിയോജിപ്പിച്ചുകൊണ്ട് 20 ദിന ശേഷി കുട്ടികൾ ചേർന്ന് ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചു.
ആറ്റിങ്ങൽ ബിആർസി പരിധിയിലെ ഭിന്നശേഷി അധ്യാപകരായ കുമാരി ഡിമ്പിൾ, കുമാരി അനുശ്രീ എന്നിവരെ ആദരിച്ചു. ഭിന്നശേഷി കുട്ടികൾക്കുള്ള അസാധാരണ ശേഷികളെ പൊതു സമൂഹത്തിൽ എത്തിക്കുന്നതിനുള്ള ഷോർട്ട് ഫിലിം വലിയവൻ പ്രദർശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

















