മുഖ്യമന്ത്രിയുടെ ഇടപെടൽ; വിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ച് വരുത്തി വെട്ടി: വിദ്യാഭ്യാസ വകുപ്പിന് എതിർപ്പ്

Oct 3, 2026

seena

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ അസാധാരണ ഇടപെടൽ നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ച് വരുത്തി മുഖ്യമന്ത്രി വെട്ടിതിരുത്തി.

വെട്ടിയ പേരുകൾക്ക് പകരം മുഖ്യമന്ത്രിക്ക് താൽപ്പര്യമുള്ള പേരുകൾ എഴുതി ചേർത്ത് ഫയൽ തിരിച്ചയച്ചു. ബിആർസി, എസ്എസ്കെ, എസ്‌സിഇആർടി ഓഫീസുകളിലെ താൽക്കാലിക നിയമനങ്ങളിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. താൽക്കാലിക നിയമനങ്ങൾക്കായി അന്തിമമായി തയ്യാറാക്കിയ ലിസ്റ്റാണ് ഈ നിലയിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയത്. താത്ക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ചു വരുത്തി മുഖ്യമന്ത്രി വെട്ടുന്നത് അസാധാരണ നടപടിയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ അസാധാരണ നീക്കത്തിൽ വിദ്യാഭ്യാസ വകുപ്പിന് കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. യുഡിഎഫ് എംഎൽഎമാരുടെയും അതത് മണ്ഡലങ്ങളിലെ യുഡിഎഫ് നേതൃത്വത്തിൻ്റെയും ശുപാർശ അനുസരിച്ച് മുസ്‌ലിം ലീ​ഗ് നേതൃത്വുമായി ആശയവിനിമയം നടത്തിയാണ് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ്റെ ഓഫീസ് പട്ടിക തയ്യാറാക്കിയത്. ഓരോ വകുപ്പിലും നടത്തേണ്ട താൽക്കാലിക നിയമനങ്ങളുടെ പട്ടിക തയ്യാറാക്കുന്ന ചുമതല അതത് വകുപ്പുകളുടേതാണ്. ഇതിനനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് താൽക്കാലിക നിയമനത്തിനുള്ള പട്ടിക തയ്യാറാക്കിയത്.

മുഖ്യമന്ത്രി തിരുത്തി കൈമാറിയ താൽക്കാലിക നിയമനങ്ങളുടെ പട്ടിക അതേപടി പുറത്തിറക്കാനാവില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. മുഖ്യമന്ത്രി തിരുത്തുന്നതിന് മുമ്പ് പട്ടികയിൽ ഉണ്ടായിരുന്ന ചില പേരുകൾ വീണ്ടും ഉൾപ്പെടുത്തണമെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീ​ഗ് നേതൃത്വവുമായി ആശയവിനിമയം നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്. മുസ്‌ലിം ലീ​ഗിന് കൂടി താൽപ്പര്യമുള്ള ചില പേരുകൾ ഉൾപ്പെടുത്തിയതിന് ശേഷം മാത്രമേ പട്ടിക പുറത്തിറക്കാൻ കഴിയൂ എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ താൻ തന്ന പട്ടിക അതേപടി പുറത്തിറക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ച് നിന്നാൽ വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ മറ്റുവഴികളില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മുഖ്യമന്ത്രി വി ഡി സതീശൻ സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുത്ത് പോകുന്നു എന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ വിമർശനത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഇടപെടൽ ചർച്ചയാകുന്നത്.

യുഡിഎഫിൽ കൂടിയാലോചനയില്ലെന്നും പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനം നടത്തി പ്രതികരിച്ചിരുന്നു. അടൂർ പ്രകാശിൻ്റെ പരസ്യപ്രതികരണത്തിൽ മുസ്‌ലിം ലീ​ഗ് നേതൃത്വത്തിന് അസംതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുസ്‌ലിം ലീ​ഗിൻ്റെ വകുപ്പിലും മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

cake tower new
LATEST NEWS
‘മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം’; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

‘മലയാളത്തേക്കാളും മികച്ചത്, നാലാം ഭാഗത്തിന്റെ കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കണം’; ഹിന്ദി ദൃശ്യം 3 യ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

മലയാള സിനിമയുടെ തന്നെ അഡ്രസ് ആയി മാറിയ ഫ്രാഞ്ചൈസ് ആണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ്...

അഭിഷേക് ശർമയുടെ വെടിക്കെട്ട് തുടക്കം, കത്തിക്കയറി തിലകും; പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

അഭിഷേക് ശർമയുടെ വെടിക്കെട്ട് തുടക്കം, കത്തിക്കയറി തിലകും; പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെതിരേ 212 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ആദ്യം...

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയ ആയി...