കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

Jul 19, 2024

seena

കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് കിണർ ഇടിഞ്ഞ് താഴ്ന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കിണര്‍ അപ്രത്യക്ഷമായിരുന്നു. കിണറിനോട് ചേർന്ന് സ്ഥാപിച്ച മോട്ടോറും നശിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ഈ കിണർ നിര്‍മിച്ചത്. കിണറിന്റെ ഏകദേശം 500 മീറ്റര്‍ അരികിലൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്. പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ കിണറിന്റെ പരിസരങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. 20 കോല്‍ താഴ്ചയുള്ള കിണറാണ് പൂര്‍ണമായും ഇടിഞ്ഞുപോയത്.

cake tower new
LATEST NEWS
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

തൊടുപുഴ: ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക് സഹപാഠികളുടെ അതിക്രൂര മർദ്ദനം....