പുരോഗമന കലാസാഹിത്യസംഘം ആറ്റിങ്ങൽ മേഖലാ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും സാഹിത്യകാരനും കവിയുമായ വഞ്ചിയൂർ ഉദയകുമാറിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ, ബെസ്റ്റി..എന്ന കുറുംകവിതാ സമാഹാരത്തിന്റെ പുസ്തക ചർച്ചയും, വയലാർ അനുസ്മരണ ഗാനാലാപനം സംഘടിപ്പിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ഈസ്റ്റ് മേഖലാ പ്രസിഡണ്ട് എസ് മോഹനകുമാരൻ നായരുടെ അധ്യക്ഷതയിൽ ഡോക്ടർ എസ് ഭാസി രാജ് യോഗം ഉദ്ഘാടനം ചെയ്തു. കവിയും പത്രപ്രവർത്തകനും ആയ ബിനു വേലായുധൻ മുഖ്യ പ്രഭാഷണം നടത്തി.പു ക സ.മേഖലാ പ്രസിഡണ്ട് സുജ കമല പുസ്തക അവതരണം നടത്തി.
ഗായകരായ ആറ്റിങ്ങൽ ഗോപൻ, ഡോക്ടർ നിസ തുടങ്ങിയവർ, വയലാറിന്റെ ഗാനാലാപനം നടത്തി, എൻ സുരേഷ് സ്വാഗതവും, എം മുരളി, സി ജെ രാജേഷ് കുമാർ, സാബു ബി ആര്, കെ രാധാകൃഷ്ണൻ നായർ, വഞ്ചിയൂർ ഉദയകുമാർ, എസ് ശ്രീലത. തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ഗ്രന്ഥകർത്താവ് വഞ്ചിയൂർ ഉദയകുമാറിനെ പ്രശസ്ത ചിത്രകാരനായ ആർട്ടിസ്റ്റ് മോനകുമാരൻ നായർ കവിതയെ ആസ്പദമാക്കി വരച്ച ചിത്രം നൽകി ആദരിച്ചു. യോഗത്തിൽ നിരവധി പേർ ചർച്ചയിലും ഗാനാലാപനത്തിലും പങ്കെടുത്തു.



















