ഇടയ്ക്കോട്, സർവീസ് സഹകരണ ബാങ്കിൽ അംഗങ്ങളായ കർഷകരെ ആദരിച്ചു. ചടങ്ങിൽ പാടശേഖരസമിതി ഭാരവാഹികൾക്കും, വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി. കവിയും
ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം.ചെയ്തു
ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് അഡ്വ. ദിലീപ് വി. എൽ അധ്യക്ഷനായി ഭരണസമിതി അംഗം അഖിൽ.എൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ ശാലിനിമോൾ.ഡി, ജാസ്മിൻ എ.എൻ, സോമദത്ത് കെ.സി, അഭിജിത്ത് സുശീലൻ, ബിജു കുമാർ എസ്. ഷീബ. എസ് ബാങ്ക് സെക്രട്ടറി ബിന്ദു മോൾ തുടങ്ങിയവർ സംസാരിച്ചു.
ഇടയ്ക്കോട്, അണ്ടൂർ, പിരപ്പമൺകാട് പാടശേഖരസമിതിഭാരവാഹികളെയും, ഗവണ്മെന്റ് അനൂപ്പാറ എൽ പി എസിലെ വിദ്യാർത്ഥികർഷകരെയും, ബാങ്ക് സഹകരികൾ ആയ തിരഞ്ഞെടുത്ത കർഷകരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. യോഗത്തിന് ഭരണ സമിതി അംഗം അൻഫാർ. എ നന്ദിയും പറഞ്ഞു. നിരവധി സഹകരികൾ, നാട്ടുകാർ, കർഷകർ, ബാങ്ക് ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



















