നഗരസഭ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു

Jul 22, 2023

കൊല്ലം: നഗരസഭ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു. പുനലൂർ മുൻ നഗരസഭ കൗൺസിലർ സിന്ധു ഉദയകുമാർ ആണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. സിന്ധുവും സുഹൃത്തുകളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ ജീവനക്കാരിയുമായി കഴിഞ്ഞ ദിവസം തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു സിന്ധു ചാടിയതെന്ന് ഭർത്താവ് ഉദയകുമാർ പറഞ്ഞു. സ്വർണാഭരണങ്ങളും പണവും എടിഎം കാർഡും വീട്ടുകാരെ ഏൽപ്പിച്ച ശേഷമായിരുന്നു ആത്മഹത്യ. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് പുഴയിൽ നിന്നും മൃതേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

cake tower new
LATEST NEWS
മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം...

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി...