നടുറോഡിലെ അഭ്യാസപ്രകടനം; കാമുകികാമുകന്മാർക്ക് 11,000 രൂപ പിഴ

Jul 20, 2023

സോഷ്യൽമീഡിയയിൽ വൈറലാകാൻ നടുറോഡിൽ കാമുകികാമുകന്മാരുടെ ബൈക്കിൽ അഭ്യാസപ്രകടനം. വീഡിയോ വൈറലായതിന് പിന്നാലെ കാമുകിയെയും കാമുകനെയും തിരഞ്ഞു പിടിച്ചു ഡൽഹി പൊലീസ് 11,000 രൂപ പിഴയിട്ടു.

അപകടകരമായി വാഹനം ഓടിച്ചതിനാണ് നടപടി. ഓടുന്ന ബൈക്കിന്റെ മുന്നില്‍ പിന്നിലേക്ക് തിരിഞ്ഞ് ഓടിക്കുന്നയാളെ കെട്ടിപ്പിടിച്ചിരുന്ന് യാത്ര ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ നടപടി. അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി 11,000 രൂപ പിഴ നല്‍കിയിട്ടുണ്ടെന്ന് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു. സിനിമയിലെ ദൃശ്യങ്ങള്‍ അനുകരിക്കാതെ സുരക്ഷിതമായി വാഹനമോടിക്കണമെന്നും ട്വീറ്റിൽ പറയുന്നു. ഡൽഹി പൊലീസിന്റെ അദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്ന്.

cake tower new
LATEST NEWS
വരുന്നവരെ ഗുഡ് മോര്‍ണിങ് പറഞ്ഞ് സ്വീകരിക്കും, പൊലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കും: രമേശ് ചെന്നിത്തല

വരുന്നവരെ ഗുഡ് മോര്‍ണിങ് പറഞ്ഞ് സ്വീകരിക്കും, പൊലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കാനും മയക്ക് മരുന്ന്...