തായ്ലന്റില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന അപൂര്‍വയിനം പക്ഷികള്‍; ദമ്പതികള്‍ പിടിയില്‍

Dec 4, 2025

കൊച്ചി: കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികളുമായി ദമ്പതികള്‍ പിടിയില്‍. തായ്ലന്റില്‍ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍വെച്ചാണ് ദമ്പതികളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളാണിവയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി.

തായ്‌ലന്റില്‍ നിന്ന് ക്വാലാലംപുര്‍ വഴിയാണ് ഭാര്യയും ഭര്‍ത്താവും ഏഴു വയസ്സുള്ള മകനും ഉള്‍പ്പെടുന്ന കുടുംബം എത്തിയത്. തുടര്‍ന്ന് ഇവരുടെ ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് അപൂര്‍വയിനം പക്ഷികളെ കണ്ടെത്തിയത്.

വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍പ്പെടുന്ന പക്ഷികളെയാണ് പിടിച്ചെടുത്തത്. ഇവയെ തായ്‌ലന്‍ഡിലേക്ക് തന്നെ കയറ്റി അയയ്ക്കും. ഇവയെ കൊണ്ടുവരുന്നത് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഏതെങ്കിലും മൃഗശാല വഴിയേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഇതെല്ലാം ലംഘിച്ചാണ് പക്ഷികളെ കൊണ്ടുവന്നത്. പിടിച്ചെടുത്ത പക്ഷികളെയും കുടുംബത്തെയും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

അപൂര്‍വ ഇനം പക്ഷികളേയും മൃഗങ്ങളേയും വ്യാപകമായി തന്നെ തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കടത്തുന്നുണ്ട്. ഈ വര്‍ഷം മാത്രം ഇത്തരത്തില്‍പ്പെട്ട മൂന്നു കടത്തുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ അപൂര്‍വ ഇനം കുരങ്ങന്‍മാരെയും പക്ഷിയെയും കടത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ വര്‍ഷം ഡിസംബറിലും സമാനായ കടത്ത് കൊച്ചിയില്‍ പിടികൂടിയിട്ടുണ്ട്.

cake tower new
LATEST NEWS
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയപ്പോഴും പരിഗണിച്ചപ്പോഴും പ്രോസിക്യൂട്ടര്‍ അവര്‍ തന്നെ’; ഗീനാകുമാരിയെ പിന്തുണച്ച് കുറിപ്പ്

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയപ്പോഴും പരിഗണിച്ചപ്പോഴും പ്രോസിക്യൂട്ടര്‍ അവര്‍ തന്നെ’; ഗീനാകുമാരിയെ പിന്തുണച്ച് കുറിപ്പ്

കൊച്ചി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടാന്‍ കാരണം പബ്ലിക്...

‘ഒരു കാരണവശാലും കൊടുക്കില്ല’; ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാടിന് അവധിയില്ല

‘ഒരു കാരണവശാലും കൊടുക്കില്ല’; ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാടിന് അവധിയില്ല

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പകുളം മൂലം വള്ളംകളി ഇന്ന് നടക്കാനിരിക്കെ, കുട്ടനാട് താലൂക്കിന് ഇന്ന്...

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ സഭയില്‍, ധനബില്‍ മറ്റന്നാള്‍

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ സഭയില്‍, ധനബില്‍ മറ്റന്നാള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍...