ഗ്യാസിന് കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചു; രക്തം ഛര്‍ദിച്ച് ദമ്പതികള്‍

Oct 4, 2024

seena

കൊച്ചി: ഗ്യാസിന് നാടന്‍ ചികിത്സ നടത്തിയ അതിഥി തൊഴിലാളി ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബര്‍ അലി, ഭാര്യ സെലീമ ഖാത്തൂണ്‍ എന്നിവരെയാണ് രക്തം ഛര്‍ദ്ദിച്ച് അവശരായി ആശുപത്രിയില്‍ എത്തിച്ചത്. ഗ്യാസ് സംബന്ധമായ അസുഖത്തിന് പരിഹാരമായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. കാഞ്ഞിരത്തിന്റെ കുരുവും തോലും ഇലയും അടക്കം ശരീരത്തിനുള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...