കോവിന്‍ പോര്‍ട്ടല്‍ വിവരച്ചോര്‍ച്ച; ബിഹാര്‍ സ്വദേശി പിടിയില്‍

Jun 22, 2023

seena

ഡല്‍ഹി: കോവിന്‍ പോര്‍ട്ടലില്‍ നിന്ന് സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണത്തില്‍ ബിഹാര്‍ സ്വദേശി പിടിയില്‍. ടെലിഗ്രാം ബോട്ടില്‍ കോവിന്‍ പോര്‍ട്ടലിലെ സ്വകാര്യവിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത് ഇയാളെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കൂടി ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയിട്ടിട്ടുണ്ട്.

പിടിയിലായ ബിഹാര്‍ സ്വദേശിയുടെ അമ്മ ആരോഗ്യപ്രവര്‍ത്തകയാണ്. കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വ്യക്തികള്‍ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയിരുന്നു.

ഇത്തരം സ്വകാര്യ വിവരങ്ങള്‍ ടെലിഗ്രാം വഴി ചോര്‍ന്നതായി സൗത്ത് ഏഷ്യ ഇന്‍ഡക്‌സാണ് കണ്ടെത്തിയത്. എന്നാല്‍ ഈ അക്കൗണ്ടുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും സൗത്ത് ഏഷ്യ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഡേറ്റ ചോര്‍ന്നിട്ടില്ലെന്നും വിവരങ്ങള്‍ സുരക്ഷിതമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

cake tower new
LATEST NEWS