പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

Aug 14, 2026

seena

ആറ്റിങ്ങൽ: പോക്സോ കേസിലെ പ്രതിയെ ആറ്റിങ്ങൽ അതിവേഗ കോടതി വെറുതെ വിട്ടു. 2023നാണ് കേസിന് ആസ്പദമായ സംഭവം. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്നാണ് ഈ കേസ് ഉടലെടുത്തത്. വിസ്താരമദ്ധ്യേ ഈ കേസ് കളവാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി സി. ആർ. ബിജുകുമാർ പ്രതിയെ വെറുതെ വിട്ടത്.

കിളിമാനൂർ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകനായ കിളിമാനൂർ എൻ .ഷെഫിൻ ഹാജരായി.

cake tower new
LATEST NEWS