ചിറയിൻകീഴ്, കൊച്ചാലുംമൂട്, പുരവൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിലകൂടിയ കേബിൾ വയറുകളും ബിഎസ്എൻഎൽ വക കേബിൾ വയർ ഉൾപ്പെടെ സ്ഥിരമായി മോഷണം നടത്തുന്ന മോഷ്ടാക്കളായ മുഹമ്മദ് ആസിഫ്, മുഹമ്മദ് നവജീഷ് എന്നിവരെ ചിറയിൻകീഴ് പോലീസ് അതിസാഹസികമായി പിടികൂടി.

ഈ സ്ഥലങ്ങളിൽ വർദ്ധിച്ചുവരുന്ന സ്ഥിരം മോഷണങ്ങൾ തടയാൻ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം ചിറയിൻകീഴ് എസ് എച്ച് ഒ അൻസറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധയിനം സ്കോഡുകൾ രൂപീകരിച്ച് രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളുടെ എല്ലാ കോണുകളിലും ജീപ്പ് പെട്രോളിങ്ങും, ബൈക്ക് പെട്രോളിങ്ങും നടത്തിയാണ് പ്രതികളെ പിടികൂടിയത്.

എസ് ഐമാരായ ശ്രീകുമാർ, രാജീവ്, സനൽ, എ എസ് ഐമാരായ നാസർ, ഹാഷിം, പ്രസന്നകുമാർ, സിപിഎം മാരായ സിയാദ്, അനൂപ്, അഭിലാഷ്, അരുൺരാജ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




















