ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ |

Nov 15, 2026

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ജീവനക്കാരനെ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒരാളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. കിഴുവിലം മാമം ക്ഷേത്രത്തിന് സമീപം പുത്തൻവിള മുക്ക് ശിവനിലയത്തിൽ ഉണ്ണി എന്ന ബജീഷ് (34) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ നബീറിനാണ് മർദനമേറ്റത്. 2026 നവംബർ 12-ന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ബജീഷും സുഹൃത്ത് ഷഹീനും ഓട്ടോറിക്ഷയ്ക്ക് സമീപം സംസാരിച്ചുനിൽക്കുന്നത് കണ്ട് നബീർ ഇവരുടെ അടുത്തെത്തി സംസാരിക്കുന്നതിനിടെ ഇരുവരും ചേർന്ന് നബീറിന്റെ ഇടത് കവിളിൽ അടിക്കുകയും കൈവശമുണ്ടായിരുന്ന് ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു എന്നാണ് പരാതി.

ആക്രമണത്തിൽ നബീറിന്റെ തലയ്ക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ നബീർ നിലവിൽ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

നബീറിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച പോലീസ്, മുടപുരത്തുനിന്നാണ് ബജീഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്ന ഷഹീനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ ശ്രീജിത്ത് വി.കെ., സബ് ഇൻസ്പെക്ടർ സുദർശനൻ കെ.എസ്., അരുൺ സുന്ദർ, സലിം, എ.എസ്.ഐ ജ്യോതിഷ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ നിധിൻ, അനന്തു, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

LATEST NEWS
കാമുകിക്ക് വീടു പണിയാന്‍ കവര്‍ച്ച, ‘മിഷന്‍ സക്‌സസ്’ സന്ദേശം, 5 കിലോ ആഭരണങ്ങള്‍ ജലസംഭരണിക്ക് അടിയില്‍ കുഴിച്ചിട്ടു

കാമുകിക്ക് വീടു പണിയാന്‍ കവര്‍ച്ച, ‘മിഷന്‍ സക്‌സസ്’ സന്ദേശം, 5 കിലോ ആഭരണങ്ങള്‍ ജലസംഭരണിക്ക് അടിയില്‍ കുഴിച്ചിട്ടു

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജ്വല്ലറിയില്‍ നിന്നും കിലോക്കണക്കിന് സ്വര്‍ണം കവര്‍ന്ന കേസില്‍ കൂടുതല്‍...