തിരുവനന്തപുരം: മണക്കാട് വയോധികയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം മണക്കാട് സ്വദേശി അനസ് എന്ന പെറോട്ട അനസിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ് പൊറോട്ട അനസ്.
കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ എ സി പി എസ് വൈ സുരേഷിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഗിരിലാൽ, എസ് ഐമാരായ വിപിൻ, മുഹമ്മദ് യാസീൻ, സുരേഷ് CPO മാരായ പ്രശാന്ത്, മുബാറക്ക്, ഷെഹ്നാസ്, റിജോയ്, അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിഅൻഡ് ചെയ്തു.



















