നിരവധി കേസുകളിൽ പ്രതിയായ വെള്ളൂർക്കോണം സ്വദേശികളായ വിഷ്ണു, പക്രു എന്ന് വിളിക്കുന്ന നിധിൻ എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. 11.11.2026 തീയതി രാത്രി 9 മണിയോടെ ആറ്റിങ്ങൽ മൂന്ന് മുക്ക് ദേവ് റെസിഡൻസി ബാറിലെ വെയിറ്ററായ നഗരൂർ സ്വദേശി 41 വയസ്സുള്ള പ്രജീഷിനെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പ്രജീഷ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ദേവ് റെസിഡൻസി ബാറിന്റെ മുൻവശത്ത് നിന്ന് പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി കൊണ്ടിരുന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവും നിധിനും ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിലെ പ്രതിയാണ്. ആറ്റിങ്ങൽ ISHO ശ്രീജേഷ് വി കെ, സബ് ഇൻസ്പെക്ടർമാരായ
സുദർശനൻ കെഎസ്, ശ്രീകുമാർ, അരുൺ സുന്ദർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



















