സഹോദരങ്ങളായ ഓട്ടോ ഡ്രൈവർമാരെ അതിക്രൂരമായി മർദ്ദിച്ച് വെട്ടുകത്തിക്ക് വെട്ടി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയായ ആറ്റിങ്ങൽ കരിച്ചിൽ സ്വദേശി അനീഷ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് സമീപമുള്ള ബിവറേജസ് നിന്നും മദ്യം എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാക്ക് തർക്കത്തിൽ വച്ച് അനീഷിനും കൂട്ടുപതികൾക്കും പെരുംകുളം സ്വദേശികളായ സഹോദരങ്ങളായ അരുൺ കിരൺ എന്നിവരുമായി തർക്കമുണ്ടായി കഴിഞ്ഞ ദിവസങ്ങളിൽ ബിവറേജസിന് മുമ്പ് വെച്ച് പ്രതിയ ഒന്നാംപ്രതിയായ അനീഷുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു
ആ വിരോധം നിമിത്തമാണ് അനീഷും കൂട്ടാളികളായ മറ്റ് പ്രതികളും ചേർന്ന് ഇരു വരെയും ക്രൂരമായി മർദ്ദിച്ച അവശരാക്കുകയും വെട്ടുകത്തികൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത് ഒന്നാം പ്രതിയായ അനീഷ് കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളഇലെ പ്രതിയും പകഴിഞ്ഞ ദിവസം കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊല്ലപ്പെട്ട ഗുണ്ടയായ കടകംപള്ളി ബിജു എന്നയാളുടെ അടുത്ത സുഹൃത്തും അയാളോടൊപ്പം ഉള്ള കൊലക്കേസിലെ രണ്ടാം പ്രതിയും ആയിരുന്നു. അനീഷും കിരണ്ണും തമ്മിലുള്ള വഴക്ക് പറഞ്ഞുതീർക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനീഷ് ഇവരെ തന്ത്രപൂർവ്വം ഇയാളുടെ വീടിനടുത്തുള്ള ബാബു എന്ന ആളുടെ വീട്ടിൽ മദ്യപിക്കാൻ വിളിച്ചുവരുത്തി മദ്യം കൊടുത്തതിനുശേഷം ആണ് ഇവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
അക്രമത്തിനുശേഷം ഒടുവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിലേക്കായി ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു അനീഷിനോടൊപ്പം ഉള്ള മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് അവരെ ക്കുറിച്ചുള്ള അന്വേഷണം നടത്തിവരുന്നു.. സംഭവം നടന്ന 24 മണിക്കൂറിനകം ഒന്നാംപ്രതി പോലീസ് കസ്റ്റഡിയിൽ ആയി.. ആറ്റിങ്ങൽപോലീസ് സ്റ്റേഷൻ ISHO ശ്രീജേഷ് വി കെ, സബ് ഇൻസ്പെക്ടർമാരായ സുദർശനൻ കെ.എസ് , സലിം, ASI ജ്യോതിഷ് കുമാർ v v, മുരളീധരൻ പിള്ള, പോലീസുകാരായ മഹേഷ്,അരുൺ നിതിൻ,, വിഷ്ണു, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



















