സംസ്ഥാനത്ത് സാമൂഹിക വിരുദ്ധരും സജീവ ഗുണ്ടകളുമായി 8745 പേര് ഉണ്ടെന്ന് പൊലീസ് കണക്ക്.
പുതുതായി ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 1392 പേരടക്കമാണ് കണക്ക്. കൂടുതല്‍ പേര് കോട്ടയത്താണ് 1433. തിരുവനന്തപുരം നഗരമാണ് രണ്ടാമത്. ഇവരെ പിടിക്കാന്‍ സംസ്ഥാനത്താകെ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ 20000 ല്‍ താഴെ.
പഴയ അക്രമക്കേസുകളില്‍ ഉള്‍പ്പെട്ട 2893 ഗുണ്ടകളെ ഇനിയും പിടിച്ചിട്ടില്ല. ഇതില്‍ 629 പേര് തലസ്ഥാന നഗരത്തിലാണ്. സംസ്ഥാന ഇന്റലിജന്‍സ് കണക്കില്‍ ഗുണ്ടകളും സാമൂഹികവിരുദ്ധരും 15000 ല്‍ ഏറെയാണ്.


















