ഇന്ത്യ – ശ്രീലങ്ക സംയുക്ത സൈക്ലിങ് പര്യവേഷണത്തിന്റെ ഉദ്ഘാടന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഭിമന്യു

Nov 4, 2026

ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക സംയുക്ത സൈക്ലിങ് പര്യവേഷണത്തിന്റെ ഉദ്ഘാടന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അണ്ടർ ഓഫീസർ അഭിമന്യു. എസ്. എസ്. മണമ്പൂർ തുളസി വിലാസത്തിൽ റിട്ടയേർഡ് സബ് മേജർ തുളസിധരൻ പിള്ളയുടെ ചെറുമകനും സരിത ടി ജി യുടെ മകനുമാണ് അഭിമന്യു. ഡോൺ ബോസ്കോ കോളേജ് കൊട്ടിയം ബി എസ് സി
സൈക്കോളജി തേർഡ് ഇയർ വിദ്യാർത്ഥിയാണ്.

2026 നവംബർ 1 മുതൽ നവംബർ 13 വരെ അമൃതപുരിയിലെ വള്ളിക്കാവിലാണ് ക്യാമ്പ് നടക്കുന്നത്.

ഇന്ത്യയിലെയും ശ്രീലങ്കയിലെയും എൻ.സി.സി കേഡറ്റുകളാണ് സൈക്ലിങ് ടീമിലുള്ളത്. ഇരു രാജ്യങ്ങളിലെയും യുവപ്രതിഭകളെയാണ് ഈ സംഘം പ്രതിനിധീകരിക്കുന്നത്. എൻ.സി.സി സൈക്ലിങ് കേഡറ്റുകളും ഭരണവിഭാഗം ജീവനക്കാരും ഉൾപ്പെടുന്ന 11 അംഗ ശ്രീലങ്കൻ സംഘം നവംബർ 1-ന് വള്ളിക്കാവിൽ എത്തിച്ചേർന്നു. ഇന്ത്യൻ ടീമിൽ 14 എൻ.സി.സി കേഡറ്റ് സൈക്ലിസ്റ്റുകളും 10 സഹായ ജീവനക്കാരുമാണുള്ളത്.

സംയുക്ത പരിശീലനത്തിന്റെ മുഴുവൻ നടത്തിപ്പും ക്രമീകരണങ്ങളും കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കൊല്ലത്തെ എൻ.സി.സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സുമായി സഹകരിച്ചാണ് നടത്തുന്നത്. പരിശീലനം പൂർത്തിയാക്കിയ ശേഷം സംഘം നവംബർ 13-ന് ശ്രീലങ്കയിലേക്ക് പുറപ്പെടും. കൊളംബോയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ഏകദേശം 3,500 കിലോമീറ്റർ ദൂരമാണ് ഈ പര്യവേഷണം നടത്തുന്നത്.

LATEST NEWS
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം

വാഷിങ്ടൺ:ഡിസി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍...