യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം

Nov 4, 2026

വാഷിങ്ടൺ:ഡിസി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് മുന്നേറ്റം. ട്രംപിന് തിരിച്ചടിയാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്. നിര്‍ണായക പോരാട്ടമാണ് സീറ്റുകളില്‍ നടക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഭരണത്തിന്റെ പകുതിയില്‍ വച്ച് നടത്തുന്ന തെരഞ്ഞെടുപ്പായതിനാലാണ് ഇത് ഇടക്കാല തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്. കോണ്‍ഗ്രസിലെ ഇരുസഭകളിലും ഈ തെരഞ്ഞെടുപ്പ് മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ അമേരിക്കയിലെ ഉയരുന്ന ജീവിതച്ചെലവ് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രചാരണം നടത്തിയത്.

ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനാണ് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ എത്രത്തോളം സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്ക് നേടാനാകുമെന്നത് വ്യക്തമല്ല.

എന്നാല്‍ സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കുക ഡെമോക്രാറ്റുകള്‍ക്ക് എളുപ്പമാകില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുള്ള നാല് സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനൊപ്പം നിലവിലുള്ള തങ്ങളുടെ എല്ലാ സീറ്റുകളും നിലനിര്‍ത്തുകയും വേണം.

LATEST NEWS
ഇന്ത്യ – ശ്രീലങ്ക സംയുക്ത സൈക്ലിങ് പര്യവേഷണത്തിന്റെ ഉദ്ഘാടന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഭിമന്യു

ഇന്ത്യ – ശ്രീലങ്ക സംയുക്ത സൈക്ലിങ് പര്യവേഷണത്തിന്റെ ഉദ്ഘാടന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഭിമന്യു

ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക സംയുക്ത സൈക്ലിങ് പര്യവേഷണത്തിന്റെ ഉദ്ഘാടന...