വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

Jul 4, 2023

ഡല്‍ഹി: വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് ഏഴു രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

മാസത്തിന്റെ തുടക്കത്തില്‍ പതിവായി എണ്ണ വിതരണ കമ്പനികള്‍ പാചകവാതക സിലിണ്ടറിന്റെ വില പുനഃപരിശോധിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1780 രൂപയായി. തുടര്‍ച്ചയായി രണ്ടുതവണ വില കുറച്ച ശേഷമാണ് ഇത്തവണ വില വര്‍ധിപ്പിച്ചത്. ജൂണില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 83 രൂപയുടെ കുറവാണ് വരുത്തിയത്. മെയ് മാസത്തില്‍ 172 രൂപ കുറച്ചതിന് പിന്നാലെയാണ് ജൂണില്‍ 83 രൂപ കൂടി കുറച്ചത്.

cake tower new
LATEST NEWS
സീനിയോറിറ്റി പരിഗണിച്ചില്ല! രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

സീനിയോറിറ്റി പരിഗണിച്ചില്ല! രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ്...

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച; കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗസംഘം പിടിയില്‍

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച; കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗസംഘം പിടിയില്‍

ഡല്‍ഹി: ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ...