വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥാപിതമായ ഒളിമ്പിക് അക്കാദമിയുടെ ഭാഗമായി ഒളിമ്പിക് പബ്ലിക് സ്കൂൾ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രി സ്കൂൾ വിത്ത്
ഡേ കെയറിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സിന്ധു സുരേഷ് നിർവഹിച്ചു. സീതി, റിയാസ്, സുധീർ, ബാജി തുടങ്ങിയ ഭാരവാഹികളും സ്റ്റാഫുകളായ അഖില, ശരണ്യ, സീന, നീതു, തുഷാര തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.


















